സംഘപരിവാർ ഭീഷണികൾക്ക് മുന്നിൽ ലീഗ് എന്നും "അനുസരണയുള്ള' വളർത്തു പൂച്ചകൾ: എ എ റഹീം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 10:57 AM | 0 min read

തിരുവനന്തപുരം> ചന്ദ്രികയിൽ സിപിഐ എമ്മിനെതിരെ എഴുതി ആത്മസുഖം അനുഭവിക്കലാണ് ലീഗിന് ചെയ്യാൻ കഴിയുന്ന പരമാവധി ധീരതയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം. പത്രത്തിൽ ഇങ്ങനെ എഴുതി രസിക്കാൻ എളുപ്പമാണ്. സംഘപരിവാറിനെതിരെ ഗ്രൗണ്ടിൽ ഇറങ്ങി പ്രതിരോധിക്കാൻ, ലീഗ് കൂട്ടിയാൽ കൂടില്ല. സംഘപരിവാർ ഭീഷണികൾക്ക് മുന്നിൽ ലീഗ് എന്നും 'അനുസരണയുള്ള' വളർത്തു പൂച്ചകൾ മാത്രമായിരുന്നെന്നും റഹീം ഫെയസ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

മുസ്ലിം ലീഗ് മുഖപത്രത്തിന് ഹാലിളകി നിൽക്കുകയാണ്.
സിപിഐ എമ്മിന്റെ നെഞ്ചത്ത് കയറി നൃത്തം ചവിട്ടാമെന്ന് കരുതണ്ട. ലീഗിന് കേരളത്തിലെ മുസ്ലിം വിഭാഗത്തിന്റെ മൊത്ത കുത്തകാവകാശം ഇല്ല എന്ന യാഥാർധ്യം ഓർമ്മ വേണം. ജമാ അത്തെ ഇസ്ലാമിയും, എസ്ഡിപിഐയും ലീഗിനെ ഹയ്ജാക്ക് ചെയ്തിരിക്കുന്നു.
ഉറഞ്ഞു തുള്ളുന്ന ലീഗ് ഒരു കാര്യം ഓർക്കണം,
പത്രത്തിൽ ഇങ്ങനെ എഴുതി രസിക്കാൻ എളുപ്പമാണ്. സംഘപരിവാറിനെതിരെ ഗ്രൗണ്ടിൽ ഇറങ്ങി പ്രതിരോധിക്കാൻ,
ലീഗ് കൂട്ടിയാൽ കൂടില്ല.
ബാബരി മസ്ജിദ് പൊളിച്ചത് ആർഎസ്എസും,
കൂട്ട് നിന്നത് കോൺഗ്രസുമാണ്. ലീഗ്, അന്നൊരക്ഷരം ഇതുപോലെ കോൺഗ്രസ്സിനെതിരെ പറഞ്ഞില്ല.
ചിലപ്പോഴൊക്കെ ‘നൊമ്പരപ്പെട്ടു’ ആത്മ സംതൃപ്തി വരുത്തും. ഇക്കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് തകർത്തു കളഞ്ഞത് ജാമ്പവന്റെ കാലത്തെ കാര്യമെന്നു ശ്രീ സുധാകരൻ പറഞ്ഞതും ഇതുവരെ പാണക്കാട്ടെ ലീഗ് നേതാക്കൾ അറിഞ്ഞിട്ടില്ല.
പാലക്കട്ടെ നഗരസഭയിൽ ഈ അടുത്തകാലത്ത്
ആർഎസ്എസ്, ജയ് ശ്രീ റാം എന്നെഴുതി വച്ചപ്പോൾ അതെടുത്തു മാറ്റാൻ ചുണയുള്ള ഡിവൈഎഫ്ഐക്കാരാണ് ഉണ്ടായിരുന്നത്, യൂത്ത് ലീഗും, യൂത്ത് കോൺഗ്രസ്സും അല്ല ഉണ്ടായിരുന്നത്.
മാറാട് കലാപ സമയത്ത് ലീഗ് മന്ത്രിമാർക്ക് പോലും
കലാപ ബാധിത പ്രദേശങ്ങളിൽ കയറാൻ പറ്റില്ല എന്ന് സംഘപരിവാർ വിലക്ക് വന്നപ്പോൾ അത് കേട്ട് ഒരക്ഷരം മിണ്ടാതെ മടങ്ങിയവരാണ് നിങ്ങൾ. കൂടെ കൂട്ടും എന്നു കോൺഗ്രസ് മുഖ്യ മന്ത്രിക്ക് പോലും പറയാൻ ധൈര്യം വന്നില്ല. ലീഗ് ഇന്ന് കല്ലെറിയുന്ന സഖാവ് പിണറായി വിജയൻ അന്ന് മുഖ്യമന്ത്രിയല്ല, പാർട്ടി സെക്രട്ടറി ആയിരുന്നു. എളമരം കരീമിനും, വി കെ സി മമ്മദ് കോയ എംഎൽഎയ്ക്കും പിണറായിക്കൊപ്പം കലാപ ബാധിത പ്രദേശങ്ങളിൽ വരാൻ പറ്റില്ല എന്ന് സംഘപരിവാർ പ്രഖ്യാപിച്ചു. ലീഗ് മന്ത്രിമാർ ഗസ്റ്റ് ഹൗസിൽ ഒളിച്ചിരുന്നപ്പോൾ സഖാവ് പിണറായി,
ആർഎസ്എസ് ഭീഷണി വകവയ്ക്കാതെ കലാപം കത്തിക്കയറിയ പ്രദേശങ്ങളിലേയ്ക്ക് എളമരത്തെയും
വികെസിയെയും കൂട്ടി തലയുയർത്തി കടന്നു ചെന്നു.
കേരളത്തിൽ ഏറ്റവും കുറച്ചു വരിക്കാർ ഉള്ള പത്രങ്ങളിൽ ഒന്നാണ് ചന്ദ്രിക. അതിൽ സിപിഐ എമ്മിനെതിരെ എഴുതി ആത്മസുഖം അനുഭവിക്കലാണ് ലീഗിന് ചെയ്യാൻ കഴിയുന്ന പരമാവധി ധീരത. അല്ലാതെ സംഘപരിവാർ ഭീഷണികൾക്ക് മുന്നിൽ ലീഗ് എന്നും ‘അനുസരണയുള്ള’ വളർത്തു പൂച്ചകൾ മാത്രമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home