പ്രൊഫ.ഇ വി നാരായണ പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് മുൻ ഇക്കണോമിക്സ് അധ്യാപകൻ തൃക്കണ്ണാപുരം ശ്രീ ചക്രത്തിൽ ശിവ ക്ഷേത്രം റോഡ് ശിവദത്തിൽ പ്രൊഫ.ഇ വി നാരായണ പണിക്കർ (77) അന്തരിച്ചു. ജബൽപൂർ കാർഷിക സർവകലാശാല, തിരുവനന്തപുരം ഗവ. ആർട്സ് കോളേജ്, കാസർകോട്, കാഞ്ഞിരംകുളം, ആറ്റിങ്ങൽ, നെടുമങ്ങാട് എന്നീ ഗവ. കോളേജുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജി സേതുലക്ഷ്മി (റിട്ട. അണ്ടർ സെക്രട്ടറി, പി എസ് സി.). മക്കൾ: ദേവിക പണിക്കർ (അസി. പ്രൊഫ. ഗവ. കോളേജ് കാസർകോട്), രാധിക പണിക്കർ (അലയൻസ് ടെക്നോളജീസ്). മരുമക്കൾ: വി എസ് ശ്യാംലാൽ (ഫോർത്ത് പില്ലർ മീഡിയ സൊല്യൂഷൻസ്), പ്രശാന്ത് ആർ ഒ (ഇൻഫോസിസ്).









0 comments