സി രവീന്ദ്രനാഥൻ അന്തരിച്ചു

കൊച്ചി : എൽഐസി എംപ്ലോയീസ് യൂണിയൻ എറണാകുളം ഡിവിഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും സൗത്ത്സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷന്റെ മുൻ പ്രസിഡന്റുമായിരുന്ന സി രവീന്ദ്രനാഥൻ (80) അന്തരിച്ചു. ഇന്ന് രാവിലെ എറണാകുളത്ത് വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് എറണാകുളം രവിപുരം പൊതു ശ്മശാനത്തിൽ.
എൽഐസിയില്‍ ഉദ്യോഗസ്ഥനായി ബോംബെയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1986 ല്‍ എൽഐസി എംപ്ലോയീസ് യൂണിയൻ എറണാകുളം ഡിവിഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സാംസ്കാരിക രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ദീർഘകാലം എറണാകുളം പബ്ലിക് ലൈബ്രറിയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.









0 comments