സൗദിയില്‍ 13 മരണം കൂടി; ആകെ മരണം 364, കര്‍ഫ്യൂ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2020, 06:41 PM | 0 min read

റിയാദ് > കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ വെള്ളിയാഴ്ച 13 പേര്‍ കൂടി മരിച്ചു. സൗദിയില്‍ കോവിഡ് ബാധിച്ച് ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും പേര്‍ മരിക്കുന്നത്. ഇതോടെ ആകെ മരണം 364 ആയി ഉയര്‍ന്നു. പുതുതായി 2,642 പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചു. അതേസമയം, സൗദിയില്‍ അഞ്ച് ദിവസത്തെ പൂര്‍ണ സമയ കര്‍ഫ്യൂ വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ചു.

സൗദിയില്‍ ഇതുവരെ 67,719 പേര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 39,003 പേര്‍ രോഗമുക്തരായി. 2,963 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം ഭേദമായത്. 28,352 പേരാണ് ചികിത്സയില്‍. ഇതില്‍ 302 പേര്‍ ഗുരുതരാവസ്ഥിലാണ്. വെള്ളിയാഴ്ച 15,899 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ഇതുവരെ 6,67,057 പേര്‍ക്കാണ് പരിശോധ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

27 ന് ബുധനാഴ്ച വരെ നീളുന്ന 24 മണിക്കൂര്‍ കര്‍ഫ്യൂ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കര്‍ഫ്യൂ ലംഘിച്ചാല്‍ 10,000 റിയാലാണ് പിഴ. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടിയാല്‍ ഓരോ വ്യക്തിക്കും 5,000 റിയാല്‍ പിഴ ലഭിക്കും. രാജ്യത്തിന്റെ എല്ലായിടങ്ങളും സുരക്ഷാ സൈന്യത്തിന്റെ കീഴിലാണ്. നേരത്തെ കര്‍ഫ്യൂവില്‍ ഇളവ് ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മുന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാം. റെസ്‌റ്റോറണ്ടുകള്‍ക്ക് രാവിലെ ആറുമുതല്‍ രാത്രി 10 വരെ പാര്‍സല്‍ നല്‍കാം. അടിയന്തിര ആവശ്യങ്ങള്‍ക്ക് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പാസ് സ്വന്തമാക്കാം. പാസില്ലാതെ പുറത്തിറങ്ങിയാലും കട തുറന്നാലും ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home