സ്വന്തം തൊഴിലാളികളെ നാട്ടിലെത്തിക്കാതെ ബംഗാൾ

കൊൽക്കത്ത
അടച്ചുപൂട്ടലിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിൽ പശ്ചിമ ബംഗാൾ സർക്കാർ ഇടപെടുന്നില്ലെന്ന പരാതി വ്യാപകം. സർക്കാർ കണക്കനുസരിച്ച് 17 ലക്ഷത്തിലധികം ബംഗാളികളാണ് മറ്റു സംസ്ഥാനങ്ങളിലുള്ളത്. ഇതുവരെ തൊഴിലാളികളുമായി ആറ് ട്രെയിൻ മാത്രമാണ് എത്തിയത്. കടുത്ത പ്രതിഷേധമുയർന്നതോടെ സംസ്ഥാനം കൂടുതൽ ട്രെയിൻ വേണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച തുടങ്ങി ജൂൺ 17 വരെ 105 ട്രെയിൻ ഓടിക്കാനാണ് ഇപ്പോൾ ധാരണ. ഇതിൽ 28 ട്രെയിൻ കേരളത്തിൽനിന്നാണ്. 105 ട്രെയിനിലായി ഒന്നരലക്ഷത്തോളം പേരെ മാത്രമേ തിരിച്ചെത്തിക്കാനാകു.









0 comments