പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം കുറയ്‌ക്കും; സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി

ന്യൂഡൽഹി > രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വീണ്ടും കുറയ്‌ക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. തന്ത്രപ്രധാനമേഖലകളിൽ പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമേ ഉണ്ടാകൂ. സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇടപെടൽ നൽകും വിധം പുതിയ നയം രൂപീകരിക്കുമെന്നും ആത്മനിർഭർ പാക്കേജിന്റെ അഞ്ചാംഘട്ടത്തിലെയും അവസാനത്തേതുമായ പ്രഖ്യാപനത്തിൽ ധനമന്ത്രി അറിയിച്ചു.
സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി ജിഎസ്‌ടിയുടെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തി. തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ അധികമായി അനുവദിക്കും. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾക്ക് 12 ചാനലുകൾ തുടങ്ങും. പാപ്പർ പരിധി ഒരുകോടി രൂപയായി ഉയർത്തി. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ചവ്യാധി പരിചരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ ബ്ലോക്കുകളിലും പബ്ലിക് ഹെൽത്ത് ലാബുകൾ ഉറപ്പാക്കുമെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.









0 comments