തെരഞ്ഞെടുപ്പ് ദിവസത്തെ ഇഗ്‌നോ പരീക്ഷ മാറ്റിവയ്‌ക്കണം; ശിവദാസൻ എംപി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

ന്യൂഡൽഹി : കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ നടത്താനിരുന്ന ഇഗ്‌നോ സർവകലാശാല പരീക്ഷകൾ പുനക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡോ. വി ശിവദാസൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ ക്രമീകരിച്ച പരീക്ഷകൾ മാറ്റിവയ്‌ക്കാനാണ് ശിവദാസൻ ആവശ്യപ്പെട്ടത്. അധ്യാപകർ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ല വിഭാഗത്തിൽ നിന്നുള്ള ആളുകളും ഇഗ്‌നോയിൽ പഠിക്കുന്നുണ്ട്. അവരിൽ പലരും തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടേക്കാം. ഇൗ ദിവസങ്ങളിൽ പരീക്ഷ നടത്തുന്നത് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് പഠിതാക്കൾക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കും.– കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ എംപി പറഞ്ഞു.








0 comments