Deshabhimani

'കേരളത്തിലെ ഭക്ഷ്യ മേഖല സ്വയംപര്യാപ്തതയുടെ ആവശ്യകതയും വെല്ലുവിളികളും' വെബിനാർ ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 02, 2020, 04:56 PM | 0 min read

കൊച്ചി> സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൈറ്റ്സ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സമഗ്ര കാർഷിക പദ്ധതിയായ 'പുനർജ്ജനി'യുടെ ഭാഗമായി 'കേരളത്തിലെ ഭക്ഷ്യ മേഖല സ്വയംപര്യാപ്തതയുടെ ആവശ്യകതയും വെല്ലുവിളികളും' എന്ന വിഷയത്തിൽ വെബിനാർ  ഇന്ന് (വ്യാഴാഴ്‌ച) നടക്കും. സംസ്ഥാന കൃഷി മന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ വെബിനാർ ഉദ്ഘാടനം ചെയ്യും

പ്രകൃതി ദുരന്തങ്ങൾക്കുള്ള കേരളത്തിന്റെ അപകട സാദ്ധ്യത എന്ന വിഷയത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോക്ടർ ശേഖർ ലൂക്കോ കുര്യാക്കോസ്,കാലാവസ്ഥ വ്യതിയാനവും ഭക്ഷ്യ സുരക്ഷയും എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാലയിലെ അക്കാഡമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടർ ഡയറക്ടർ ഡോക്ടർ പ്രസാദ് റാവു, ഭക്ഷ്യ മേഖലാ സ്വയം പര്യാപ്തത: സാധ്യതകളും വെല്ലുവിളികളും  എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മുൻ മേധാവി ഡോക്ടർ ഇന്ദിരാദേവി,പ്രകൃതി ദുരന്തങ്ങൾ കേരളത്തിന്റെ കാർഷിക മേഖലയിലും ഭക്ഷ്യ സുരക്ഷയിലും ചെലുത്തിയ ആഘാതങ്ങൾ എന്ന വിഷയത്തിൽ ഡോ. ഗോപകുമാർ ചോലയിൽ
അതിജീവന ക്ഷമതയുള്ള കേരളം എന്ന വിഷയത്തിൽ ഡോ. ജിജു പി അലക്സ്,കേരളത്തിലെ ഭൂവിനിയോഗ വ്യതിയാനങ്ങളും, നിലവിലെ  സാഹചര്യത്തിൽ കാർഷിക രീതികൾ   പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ  അഡ്വക്കറ്റ് സി ആർ നീലകണ്ഠൻ,കൈറ്റ്‌സ് ഫൗണ്ടേഷൻ പരിസ്ഥിതി വിഭാഗം ഡയറക്ടർ ഗോപിക സുരേഷ് എന്നിവർ  സംസാരിക്കും.

https://www.youtube.com/channel/UCoyxzgTZee1t068TJ0o44fg എന്ന കൈറ്റ്സ് ഫൗണ്ടേഷന്റെ  ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ  വൈകിട്ട് 7:00മണി  മുതലാണ് വെബിനാർ  നടക്കുക



deshabhimani section

Related News

View More
0 comments
Sort by

Home