ഉത്രയുടെ കുഞ്ഞിനെ വീട്ടുകാർക്ക്‌ കൈമാറി; കടിച്ചത്‌ ഉഗ്രവിഷമുള്ള മൂർഖൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 03:07 PM | 0 min read

കൊല്ലം> അഞ്ചലില്‍ ഭർത്താവ്‌ പാമ്പിനെകൊണ്ട്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തിയ  ഉത്രയുടെ കുഞ്ഞിനെ പോലീസ് ഏറ്റെടുത്തുവീട്ടുകാർക്ക്‌ കൈമാറി.  ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അഞ്ചല്‍ പോലീസ് സംഘമാണ് ഭർത്താവ്‌ സൂരജിന്റെ മാതാപിതാക്കളില്‍നിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്.  ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ ഉത്രയുടെ അച്ഛനും  അമ്മക്കും കൈമാറുകയായിരുന്നു.  അഞ്ചല്‍ പോലീസ് സ്‌റ്റേഷനിൽ എത്തിയാണ്‌ കുഞ്ഞിനെ അവർ ഏറ്റുവാങ്ങിയത്‌.
                                                                                                                                                                                                                                                                                                                                                                                           
ഉത്രമരിച്ചശേഷം കുഞ്ഞിനെ സൂരജിശന്റ വീട്ടിലേക്ക്‌ സൂരജിന്റെ  വീട്ടിലേക്ക്‌ കൊണ്ടുപോയിരുന്നു. ഉത്രയുടേത്‌ കൊലപാതകം ആണെന്ന്‌ സംശയമുയർന്നപ്പോൾ കുഞ്ഞിനെ തിരികെ വേണമെന്ന്‌ ഉത്രയുടെ  വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടു.  എന്നാല്‍ രാത്രി അടൂര്‍ പോലീസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും കൊണ്ട്‌  സൂരജിന്റെ അമ്മ ബന്ധുവീട്ടിലേക്ക്‌ കടന്നിരുന്നു. പൊലീസിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ്‌ കുഞ്ഞിനെ തിരികെ കൊണ്ടുവന്നത്‌.

അതേസമയം ഉത്രയെ കടിച്ച പാമ്പിനെ പോസ്‌റ്റ്‌ മോർട്ടം നടത്തി. ഉഗ്രവിഷമുള്ള മൂർഖൻ തന്നെയാണ്‌ കടിച്ചത്‌ എന്ന്‌ തെളിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home