ഉത്രയുടെ വീട്ടുകാർക്ക്‌ കുഞ്ഞിനെ ഇന്ന്‌ കൈമാറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 12:10 PM | 0 min read

കൊല്ലം> അഞ്ചലില്‍ ഭർത്താവ്‌ പാമ്പിനെകൊണ്ട്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തിയ  ഉത്രയുടെ കുഞ്ഞിനെ പോലീസ് ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അഞ്ചല്‍ പോലീസ് സംഘമാണ് ഭർത്താവ്‌ സൂരജിന്റെ മാതാപിതാക്കളില്‍നിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക്‌ കൈമാറും.  വൈദ്യപരിശോധനയ്ക്ക് ശേഷമാകും കുഞ്ഞിനെ കൈമാറുക. അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ഉത്രയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ഏറ്റെടുക്കും.
                                                                                                                                                                                                                                                                                                                                                                                           
ഇന്നലെയാണ്‌ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. എന്നാല്‍ തിങ്കളാഴ്ച രാത്രി അടൂര്‍ പോലീസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും കൊണ്ട്‌  സൂരജിന്റെ അമ്മ ബന്ധുവീട്ടിലേക്ക്‌ കടന്നിരുന്നു. പൊലീസിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ്‌ കുഞ്ഞിനെ തിരികെ കൊണടുവന്നത്‌. അതിനിടെ സുരജിന്റെ വീട്ടുകാരേയും കേസിൽ പ്രതിചേർക്കുമെന്ന്‌ പറയുന്നു. 



deshabhimani section

Related News

View More
0 comments
Sort by

Home