ജാർഖണ്ഡിലേക്കും ബംഗാളിലേക്കും ട്രെയിൻ പുറപ്പെട്ടു

തിരുവനന്തപുരം
തിരുവനന്തപുരത്തുനിന്ന് ജാർഖണ്ഡിലേക്കും പശ്ചിമ ബംഗാളിലേക്കുമായി രണ്ട് ശ്രമിക് ട്രെയിൻ ബുധനാഴ്‌ച യാത്ര തിരിച്ചു. 2200ൽ അധികം അതിഥിത്തൊഴിലാളികളാണ് ജന്മനാട്ടിലേക്ക് പോയത്. ട്രെയിൻ ഉണ്ടെന്ന വിവരമറിഞ്ഞ അഞ്ഞൂറിലധികം അതിഥിത്തൊഴിലാളികൾ ചൊവ്വാഴ്‌ച തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് എത്തി. പൊലീസ് ഇവരെ നായനാർ പാർക്കിലേക്കു മാറ്റി.
ആരോഗ്യപരിശോധന നടത്തി ടോക്കൺ നൽകി. നിയന്ത്രണങ്ങൾ പാലിച്ച് കെഎസ്‌ആർടിസി ബസിൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചു. വർക്കല, പോത്തൻകോട്, ശ്രീകാര്യം, കോവളം എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് കൂട്ടമായി എത്തിയത്.
യാത്രാനുമതി ലഭിക്കാത്തവർക്കായി വരുംദിവസങ്ങളിൽ ട്രെയിൻ ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.









0 comments