നാല് പേര്‍ക്കുകൂടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2020, 12:13 AM | 0 min read

കോഴിക്കോട്‌
ജില്ലയിലെ നാലുപേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. തലശേരി ജനറൽ ആശുപത്രി ജീവനക്കാരായ ചോമ്പാലയിലെ നാൽപ്പത്തിയെട്ടുകാരി,  മടപ്പള്ളി സ്വദേശിനിയായ അമ്പത്തിമൂന്നുകാരി,  ചെന്നൈയിൽ നിന്നെത്തിയ ഓർക്കാട്ടേരി സ്വദേശിയായ അമ്പത്തിയാറുകാരൻ, ന്യൂഡൽഹി–-തിരുവനന്തപുരം സ്‌പെഷൽ ട്രെയിനിൽ മുംബൈയിൽ നിന്നെത്തിയ ഇരുപത്തിയൊമ്പതുകാരിയായ നേഴ്‌സ്‌ എന്നിവർക്കാണ്‌  രോഗം സ്ഥിരീകരിച്ചത്.
തലശേരി ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലായിരുന്ന രണ്ടുപേർ കണ്ണൂരിൽ ചികിത്സയിലാണ്‌. ഓർക്കാട്ടേരി സ്വദേശി 21ന് ചെന്നൈയിൽനിന്ന് സ്വന്തം വാഹനത്തിൽ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെത്തി. ഇപ്പോൾ അവിടെ ചികിത്സയിലാണ്.
21ന് ന്യൂഡൽഹി- തിരുവനന്തപുരം സ്‌പെഷൽ ട്രെയിനിൽ വന്ന ബാലുശേരി സ്വദേശിനിയെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ്‌ കൊണ്ടുപോയത്‌. ഇപ്പോൾ അവിടെ ചികിത്സയിലാണ്‌.
 20 കോഴിക്കോട്ടുകാരാണ്‌  രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്‌. 11പേർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും നാലുപേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും അഞ്ചുപേർ കണ്ണൂർ ജില്ലയിലും ചികിത്സയിലുണ്ട്.  കൂടാതെ രണ്ട് മലപ്പുറം സ്വദേശികളും കാസർകോട്‌, കണ്ണൂർ, വയനാട് സ്വദേശികളായ ഓരോരുത്തരും  മെഡി. കോളേജ്‌ ആശുപത്രിയിലുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home