ആപ് വന്നു; മാർഗനിർദേശങ്ങൾ പാലിച്ച് മദ്യവിൽപ്പന തുടങ്ങി

തിരുവനന്തപുരം
വിദേശമദ്യവിൽപ്പന പുനരാരംഭിച്ചു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിച്ച് വെർച്വൽ ക്യൂ സംവിധാനത്തിലൂടെയാണ് വിൽപ്പന. ബെവ്ക്യൂ മൊബൈൽ ആപ്ലിക്കേഷൻ ബുധനാഴ്‌ച സംസ്ഥാനസർക്കാർ പുറത്തിറക്കി. വ്യാഴാഴ്‌ച 2.25 ലക്ഷത്തോളം പേർ ബെവ്ക്യൂ വഴി ടോക്കണെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചില സാങ്കേതിക തടസ്സങ്ങൾ ചിലയിടങ്ങളിൽ വിൽപ്പന വൈകിപ്പിച്ചു. പ്രശ്‌നം പരിഹരിച്ച് വെർച്വൽ ക്യൂ സംവിധാനം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് മദ്യവിൽപ്പന. ഒരുവിധ ക്രമസമാധാന പ്രശ്നവുമുണ്ടായില്ല.
ബെവ്കോയുടെ ആപ് നിലവിൽ വരുംമുമ്പ് വ്യാജ ആപ് പ്ലേസ്റ്റോറിൽ ലഭ്യമായതിനെക്കുറിച്ച് അന്വേഷണം നടത്താൻ പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനെ ചുമതലപ്പെടുത്തി. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments