സ്ഥാപകദിനം സമുചിതം ആചരിക്കുക: സിഐടിയു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2020, 01:25 AM | 0 min read


സിഐടിയുവിന്റെ 50–-ാം സ്ഥാപകദിനം സമുചിതമായി ആചരിക്കണമെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. 1970ൽ രൂപംകൊണ്ടശേഷം തൊഴിലാളിവർഗത്തെ ഐക്യപ്പെടുത്തുന്നതിലും തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സമരം സംഘടിപ്പിക്കുന്നതിലും സിഐടിയു നേതൃപരമായ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിൽ സിഐടിയു തൊഴിലാളികൾക്ക് ആവേശം നൽകി. മോഡി സർക്കാർ തൊഴിൽ നിയമങ്ങൾ തകർക്കുന്നതിനെതിരായുള്ള പോരാട്ടങ്ങ‌ൾക്ക്‌ നേതൃത്വം നൽകി.

കോവിഡ്‌ മഹാമാരിയുടെ മറവിൽ ബിജെപിയുടെ സംസ്ഥാന സർക്കാരുകൾ തൊഴിൽ നിയമം റദ്ദാക്കുകയാണ്‌.-  ഇതിനെതിരെ ദേശീയ തലത്തിൽ വലിയ പ്രക്ഷോഭത്തിന് സന്നദ്ധമാകേണ്ട സാഹചര്യമാണുള്ളത്‌. ഈ സാഹചര്യത്തിൽ സിഐടിയു സ്ഥാപകദിനം ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും സാമൂഹ്യഅകലം പാലിച്ച്‌ പതാക ഉയർത്തി ആചരിക്കാൻ തൊഴിലാളികളോട്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home