ഹൈക്കോടതിയിൽ ഇ–--സേവാ കേന്ദ്രം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 15, 2020, 12:07 AM | 0 min read


കൊച്ചി
ഹൈക്കോടതിയിൽ ഇ–--സേവാ കേന്ദ്രം തുടങ്ങി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ  ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങൾക്ക് കേസുകളെ സംബന്ധിച്ച വിവരങ്ങൾ, വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ, കോടതി ഉത്തരവുകൾ, വിധിപ്പകർപ്പുകൾ തുടങ്ങിയവ ഇ–--മെയിൽ, വാട്സാപ് എന്നിവ മുഖേന ലഭ്യമാക്കൽ തുടങ്ങി ഒട്ടേറെ സേവനങ്ങൾ ഇ–--സേവാ കേന്ദ്രം വഴി ലഭിക്കും.

സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കുള്ള അപേക്ഷ ഓൺലൈനായി നൽകുന്നതിനുള്ള സഹായം, ഇ- ഫയലിങ്‌, ഇ- കോർട്ട് സേവനങ്ങൾ സംബന്ധിച്ച മൊബൈൽ അപ്ലിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള സഹായം, ജയിലിലുള്ള തടവുകാരെ അവരുടെ ബന്ധുക്കൾക്ക് വീഡിയോ കോൺഫറൻസിലൂടെ കാണുന്നതിനുള്ള സഹായം എന്നിവയും ഇവിടെനിന്ന്‌ ലഭിക്കും. അവധിയിലുള്ള ന്യായാധിപന്മാർ ആരെല്ലാം, കോടതിമുറികളുടെ സ്ഥാനം, അവിടെ പരിഗണിക്കുന്ന കേസുകളുടെ വിവരങ്ങൾ, ലീഗൽ സർവീസസ് അതോറിറ്റി നൽകുന്ന സൗജന്യ നിയമസഹായം സംബന്ധിച്ച വിവരങ്ങൾ, ഓൺലൈനായി വെർച്വൽ കോടതിയിൽ പിഴ ഒടുക്കുന്നതിനുള്ള
മാർഗനിർദേശങ്ങൾ, ഇ- കോർട്ട് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും  ഇ–--സേവാ കേന്ദ്രം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home