കണ്ണൂര്‍ റെയിൽവേ സ്റ്റേഷനില്‍ റിസർവേഷന്‍ കൗണ്ടര്‍ തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 10:31 PM | 0 min read

കണ്ണൂർ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ കൗണ്ടർ തുടങ്ങി. ന്യൂഡൽഹിയിലേക്കുള്ള മംഗള എക്സ്പ്രസിൽ കണ്ണൂരിൽനിന്ന് 150 ഓളം പേർ ടിക്കറ്റ്‌ ബുക്ക് ചെയ്തു.  അതിഥി തൊഴിലാളികളാണിത്‌. 
എന്നാൽ കേരളത്തിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്‌പ്രസിന്റെ  ടിക്കറ്റിനൊന്നും ആളുകളെത്തിയില്ല. 
ജൂൺ ഒന്നുമുതൽ ട്രെയിനുകൾ പുറപ്പെടുന്നതിനു മുന്നോടിയായാണ് തിങ്കളാഴ്ച കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്.  
രണ്ട് ജനശതാബ്ദി ട്രെയിനിന് പുറമെ മുംബൈയിലേക്കുള്ള നേത്രാവതി,  ന്യൂഡൽഹിയിലേക്കുള്ള മംഗള എക്സ്പ്രസ് തുടങ്ങിയവയും സർവീസ് നടത്തുന്നുണ്ട്.  മാർച്ച് 21 മുതൽ ഏപ്രിൽ 15 വരെയുള്ള ടിക്കറ്റ്  ക്യാൻസൽ ചെയ്യാൻ സൗകര്യമുണ്ട്.  രാവിലെ എട്ടുമുതൽ  രണ്ടുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. 
സ്റ്റേഷനിലെത്തുന്നവർക്ക് സുരക്ഷാസംവിധാനവും ഒരുക്കിയിട്ടില്ല. കിഴക്ക് ഭാഗത്ത് ഒരുക്കിയ കൈകഴുകൽ കേന്ദ്രം അനാഥമായി കിടക്കുകയാണ്.  ഇവിടെ വെള്ളമില്ല. കൗണ്ടറിന് സമീപത്ത് സാനിറ്റൈസറും വച്ചിട്ടില്ല.


deshabhimani section

Related News

View More
0 comments
Sort by

Home