കണ്ണൂരിലെ സ്റ്റോപ്പ് റെയിൽവേയുടെ പാളിച്ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2020, 11:36 PM | 0 min read

കണ്ണൂർ
ശ്രമിക്ക് ട്രെയിനിന്റെ കണ്ണൂരിലെ സ്റ്റോപ്പ് റെയിൽവേയുടെ  ഗുരുതരമായ പാളിച്ച. മുംബൈയിൽനിന്ന് ശനിയാഴ്ച പകൽ പതിനൊന്നോടെ കണ്ണൂർവഴി കടന്നുപോകുന്ന ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പുണ്ടെന്ന് അറിഞ്ഞത് രണ്ട് മണിക്കൂർ മുന്നേയാണ്. ജില്ലാ അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെന്റെയും  ദ്രുതഗതിയിലുള്ള ഇടപെടലാണ് സ്റ്റേഷനിൽ പരിശോധനാ സംവിധാനം ഒരുക്കാൻ കഴിഞ്ഞത്.  കണ്ണൂർ ജില്ലയിലും പരിസര ജില്ലകളിലുമായി  152 പേർ ട്രെയിനിൽ ഉള്ളതാണ് സ്റ്റോപ്പ് അനുവദിക്കാൻ കാരണം. നേരത്തെ എറണാകുളത്തും തിരുവനന്തപുരത്തുമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. അതിരാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ അധികൃതർക്ക് വിരം ലഭിച്ചെങ്കിലും കലക്ടർക്ക് വിവരം കൈമാറുന്നതിൽ താമസം നേരിട്ടെന്നും ആരോപണം ഉണ്ട്. കണ്ണൂരിൽ ഇറങ്ങിയ ഒരു യാത്രക്കാരനെ രോഗ ലക്ഷണം കണ്ട് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ ഇയാൾ ഇറങ്ങി യാത്ര ചെയ്തിരുന്നെങ്കിൽ സമൂഹ വ്യാപനം ഉണ്ടായേനെ.


deshabhimani section

Related News

View More
0 comments
Sort by

Home