തൊഴിലാളി വിരുദ്ധതക്കെതിരെ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

കൽപ്പറ്റ
കോവിഡ് 19 മഹാമാരിയുടെ മറവിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രതിഷേധത്തിന് തുടക്കമായി. തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധധർണ നടത്തി. കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിനു മുൻപിൽ നടന്ന ധർണ എൻജിഒ
യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. എ കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്കൂളിൽ എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ്, ഡിഡിപി ,ഡിഡിഇ, പിഡബ്ലുഡി ,ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് , പ്രിൻസിപ്പൽ കൃഷി ഓഫീസ്, ജില്ലാ വെറ്ററിനറി, ജി എസ്ടി ,നിർമാണ തൊഴിലാളി ക്ഷേമനിധി ഓഫീസ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധത്തിൽ എ ടി ഷൺമുഖൻ , കെ ആനന്ദൻ ,വി വേണുഗോപാൽ, പി കെ അനൂപ്, കെ എം നവാസ്, വി പി സുബ്രമണ്യൻ, കെ ദിലീപ്കുമാർ, എൻ ആർ മഹേഷ്‌കുമാർ എന്നിവർ സംസാരിച്ചു.








0 comments