ബിൽഡിങ് റൂൾ സെമിനാർ

കരുനാഗപ്പള്ളി
ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബിൽഡിങ് റൂൾ സെമിനാർ സംഘടിപ്പിച്ചു. കെട്ടിടനിർമാണ നിയമത്തിൽ പുതിയതായി വന്ന ഭേദഗതികൾ വിശദീകരിക്കുന്നതാണ് ക്ലാസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺ ലൂയിസ് ഉദ്ഘാടനംചെയ്തു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ബി ബിനു, ട്രഷറർ ബിനു ലാൽ, സംസ്ഥാന സമിതി അംഗങ്ങളായ ആർ ശിവപ്രസാദ്, ബി എസ് ശിവകുമാർ, രഘുനാഥ് എന്നിവർ സംസാരിച്ചു. ലെൻസ്‌ഫെഡ് സംസ്ഥാന ബിൽഡിങ് റൂൾ കമ്മിറ്റി ചെയർമാനും ചീപ്പ് ഫാക്കൽറ്റിയുമായ ജാബിർ തിരുവോത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന സർക്കാർ നടപ്പാക്കിയ പുതിയ ഭേദഗതികൾ നിർമാണമേഖലയ്ക്ക് കൂടുതൽ ഉണർവേകുമെന്ന് ലെൻസ് ഫെഡ് നേതാക്കൾ പറഞ്ഞു,









0 comments