വിദ്യാർഥികൾക്കായി ക്വിസ്, ചിത്രരചനാമത്സരം

ചവറ
തേവലക്കര അരിനല്ലൂർ ലോകരക്ഷക ആശുപത്രി ജീവിതശൈലീരോഗം പ്രമേഹത്തെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്കായി ക്വിസ് മത്സരവും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. ചവറയിലെ വിവിധ സ്കൂളുകളിൽനിന്നായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ജവഹർലാൽ നെഹ്റുവും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായിട്ടാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജീവിതശൈലീരോഗങ്ങളെ അടിസ്ഥാനമാക്കി യുപി വിഭാഗത്തിന് ചിത്രരചനാമത്സരവും നടത്തി. ആശുപത്രി ലോക്കൽ മാനേജർ സിസ്റ്റർ ലിജി മേരി ഉദ്ഘാടനംചെയ്തു. സിസ്റ്റർ ഗ്രേസ് മേരി അധ്യക്ഷയായി. ശിശുരോഗത്തെക്കുറിച്ച് ഡോ. ലോറെൻസാ മേരിയും പ്രമേഹത്തെക്കുറിച്ച് ഡോ. വിഷ്ണുവും ക്ലാസെടുത്തു. പബ്ലിക് റിലേഷൻസ് ഓഫീസർ ജെ ജോയി, ക്വിസ് മാസ്റ്റർ സി രഘുനാഥ്, ആർട്ടിസ്റ്റ് സുരേഷ്, ക്വാളിറ്റി മാനേജർ നന്ദന, അനൂപ് എന്നിവർ സംസാരിച്ചു. നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ റൂത്ത് മേരി സമ്മാനം വിതരണംചെയ്‌തു.









0 comments