ബോധവൽക്കരണ ക്ലാസ്

ചവറ
എസ്ബിവിഎസ് ജിഎച്ച്എസ്എസ് പന്മനമനയിൽ സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെയും ശിശുസംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയായ ഒആർസി (ഒൗവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൺ)വഴിയായിരുന്നു ക്ലാസ്. സ്കൂൾ പ്രഥമാധ്യാപിക ആർ ഗംഗാദേവി ഉദ്ഘാടനംചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് പന്മന മഞ്ജേഷ് അധ്യക്ഷനായി. സ്കൂൾ കൗൺസിലർ ജെ ദീപ്തി, സീനിയർ അധ്യാപിക മായ, സ്റ്റാഫ് സെക്രട്ടറി ഷൈൻകുമാർ, പിടിഎ അംഗം അനീസ, ഒആർസി കോ –ഓർഡിനേറ്റർ രാജി, യുപി സീനിയർ അധ്യാപിക ലേഖ എന്നിവർ സംസാരിച്ചു. ഒആർസി റിസോഴ്സ് പേഴ്സൺ എം എസ് ശ്രുതി ക്ലാസെടുത്തു.









0 comments