ട്രെയിൻ മാറിയെത്തിയ തെലങ്കാന സ്വദേശി കേരളത്തിൽ മരിച്ചു

തിരുവനന്തപുരം > സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന സ്വദേശി അഞ്ചയ്യയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തെലങ്കാനായിലേക്ക് പോകാനായി രാജസ്ഥാനിൽ നിന്ന് യാത്ര തിരിച്ചതായിരുന്നു ഇയാളും കുടുംബവും. ട്രെയിൻ തെറ്റിക്കയറിയാണ് ഇവർ കേരളത്തിലെത്തിയത്.
മെയ് 22ന് ജയ്പുർ- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനിലാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ വന്നതിനാൽ പരിശോധനകൾക്കു ശേഷം പൂജപ്പുര ഐ.സി.എം.ൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഇന്നലെയാണ് മരിച്ചത്. സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിച്ചത്.









0 comments