"ബെവ്‌ ക്യൂ' ആപ്പ്‌ വൈകുന്നു; ഗൂഗിൾ റിവ്യൂ തുടരുന്നു, ആദ്യ ദിവസം സമയ നിയന്ത്രണം ഒഴിവാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 27, 2020, 10:48 PM | 0 min read

കൊച്ചി > മദ്യവിതരണത്തിനായുള്ള ബെവ്ക്യു ആപ്പിന്റെ കാര്യത്തിൽ ഗൂഗിളിന് റിവ്യു തുടരുന്നു. ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടില്ല. എപ്പോൾ മുതൽ ആപ്പ് ലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സാങ്കേതിക തടസം നേരിട്ട സാഹചര്യത്തിൽ ബുക്കിങിന് ആദ്യ ദിവസം സമയ നിയന്ത്രണം ഒഴിവാക്കി. രാവിലെ 6 മുതൽ രാത്രി 10 വരെ മാത്രം ബുക്കിംഗ് എന്ന സമയക്രമം ആദ്യദിവസം ബാധകമല്ല. ഇന്ന് രാത്രി ആപ്പ് പ്രവർത്തനം തുടങ്ങിയാലും ബുക്കിംഗ് സ്വീകരിക്കും. നാളെ രാവിലെ വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഫെയർകോഡ് അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home