വിസാകാലാവധി കഴിഞ്ഞ പ്രവാസികളുടെ വിമാനക്കൂലി കേന്ദ്രം പരിഗണിക്കണമെന്ന്‌ ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 27, 2020, 12:30 PM | 0 min read

കൊച്ചി>  വിസ കാലാവധി കഴിഞ്ഞ് യുഎഇ യിൽ കുടുങ്ങിയവർക്ക് നാട്ടിൽ തിരിച്ചെത്താനുള്ള വിമാനക്കൂലി കേന്ദ്ര സർക്കാർ വഹിക്കണമെന്ന ആവശ്യത്തിന്മേൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.

തങ്ങളുടെ ഭർത്താക്കന്മാർ തിരികെ എത്താൻ പണം ഇല്ലാതെ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് പരാതിപ്പട്ട് കോഴിക്കോട് സ്വദേശി ജിഷ പ്രജിത്തും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

 വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാൽ ഒട്ടേറെ പേർ ദുരിതത്തിലാണന്ന് ഹർജി ഭാഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ലഭിച്ചിട്ടുള്ള നിവേദനങ്ങളിൽ അടിയന്തിര നടപടികൾ കൈക്കൊള്ളാനാണ് കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home