ബാങ്ക് ഓഫ് ബറോഡയില്‍ പ്രവാസി വനിതകള്‍ക്ക് പ്രത്യേക അക്കൗണ്ട്

കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബോബ് ഗ്ലോബൽ വിമെൻ എൻആർഇ, എൻആർഒ സേവിങ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. ഈ അക്കൗണ്ടുകളുള്ളവർക്ക് ഭവനവായ്പകൾക്ക് കുറഞ്ഞ പലിശനിരക്ക്, കുറഞ്ഞ പ്രോസസിങ് ചാർജോടെ വാഹനവായ്പ, കൂടുതൽ പലിശ നേടുന്നതിന് ആവശ്യാനുസരണം ഓട്ടോ സ്വീപ് സൗകര്യം, ലോക്കർ വാടകയിൽ 100 ശതമാനം ഇളവ്, എയർപോർട്ടുകളിൽ സൗജന്യ ആഭ്യന്തര–- അന്തർദേശീയ ലോഞ്ച് ആക്സസുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാർഡ്, സൗജന്യ വ്യക്തിഗത, എയർ അപകട ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ നേടാൻ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ടിൽ (സിഎഎസ്എ) ത്രൈമാസ ശരാശരി ബാലൻസ് ഒരുലക്ഷം രൂപ, അല്ലെങ്കിൽ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ടിൽ 10 ലക്ഷം രൂപയും ടേം ഡെപ്പോസിറ്റും ആവശ്യമാണെന്നും ബാങ്ക് അറിയിച്ചു.
0 comments