തിരിച്ചുകയറി പവൻ വില: ഇന്ന് കൂടിയത് 880 രൂപ

എ ഐ പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്നലെ 1280 കുറഞ്ഞ പവൻവില ഇന്ന് 880 രൂപ കൂടി. ഇതോടെ ഒരു പവന് 91,560 രൂപയായി. ഗ്രാമിന് 110 രൂപ വർധിച്ച് 11,445 രൂപയുമായി. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് ഒരു ലക്ഷം നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഡോളർ കരുത്താർജിച്ചതും നിക്ഷേപകർ ഫെഡറൽ ബാങ്ക് വായ്പ പലിശനിരക്കിനായി കാത്തുനിൽക്കുന്നതുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
നവംബറിലെ സ്വർണവില
നവംബർ 1: 90,200
നവംബർ 2: 90,200
നവംബർ 3: 90,320
നവംബർ 4: 89,800
നവംബർ 5: 89,080
നവംബർ 6: 89,880
നവംബർ 7: 89,480
നവംബർ 8: 89,480
നവംബർ 9: 89,480
നവംബർ 10: 90,800
നവംബർ 11: 92,280
നവംബർ 12: 92,040
നവംബർ 13: 94,320
നവംബർ 14: 93,160
നവംബർ 15: 91,720
നവംബർ 16: 91,720
നവംബർ 17: 91,960
നവംബർ 18: 90,680









0 comments