യുവതിയെ ബലം പ്രയോഗിച്ച് ചുംബിച്ചു; മുന്‍ കാമുകന്‍റെ നാക്ക് കടിച്ചുമുറിച്ചു

ലക്നൗ: തന്നെ കടന്നുപിടിക്കുകയും ബലം പ്രയോഗിച്ച് ചുംബിക്കുകയും ചെയ്ത കാമുകൻറെ നാക്ക് കടിച്ച് മുറിച്ച് യുവതി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് 35കാരനായ ചംപി എന്നയാളുടെ നാക്ക് യുവതി കടിച്ച് മുറിച്ചത്.
ആദ്യം ഭയന്ന യുവതി ഇയാളെ തള്ളിമാറ്റി. പക്ഷേ ഇവരെ കടന്ന് പിടിച്ച് ബലം പ്രയോഗിച്ച് ചംപി ചുംബിച്ചു. ഇതോടെയാണ് യുവതി നാക്ക് കടിച്ചു മുറിച്ചത്. നാക്ക് മുറിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ യുവാവ് ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് ഓടിവന്ന നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ചംപിയെ ആശുപത്രിയിലെത്തിച്ചത്.
ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൽ ചംപി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാക്ക് മുറിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ യുവാവ് ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് ഓടിവന്ന നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ചംപിയെ ആശുപത്രിയിലെത്തിച്ചത്. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി പൊലീസ് പറഞ്ഞു









0 comments