വെഡിങ് കാറ്ററർ ആയി വിക്രം; ആനന്ദ് ശങ്കർ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു

ചെന്നൈ : ചിയാൻ വിക്രം നായകനായെത്തുന്ന അറുപത്തിമൂന്നാം ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. മൂന്നര മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോയ്ക്കൊപ്പമാണ് ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പവർഹൗസ് എന്ന് പേരിട്ടു.
റിയ ഷിബു, ഉർവശി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുമുഖന് ശേഷം വിക്രമിനെ നായകനാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പവര്‍ഹൗസ്. ഒരു കാറ്ററിംഗ് സർവീസ് നടത്തുന്ന ആളായാണ് ചിത്രത്തിൽ വിക്രമെത്തുന്നത്. മറ്റൊരു മുഖം കൂടി ഈ കഥാപാത്രത്തിനുണ്ടെന്ന സൂചന
വീഡിയോയുടെ രണ്ടാം പകുതിയിൽ കാണിക്കുന്നു. 2027 ലാണ് ചിത്രത്തിന്‍റെ റിലീസ്.
സത്യജ്യോതി ഫിലിംസിന്‍റെ ബാനറിൽസെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്
ചിത്രം നിര്‍മിക്കുന്നത്. ജി ശരവണനും സായ് സിദ്ധാർഥുമാണ് സഹനിർമ്മാണം. ആർ ഡി രാജശേഖർ ആണ് ഛായാഗ്രഹണം.









0 comments