വീണ്ടും ഇടിഞ്ഞു: രൂപ ഡോളറിനെതിരെ 7 പൈസ താഴ്ചയിൽ

മുംബൈ: രൂപ വ്യാഴാഴ്ച രാവിലെ ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 88.69 എന്ന നിലയിൽ വ്യാപാരം തുടങ്ങി. ബുധനാഴ്ച രൂപ 12 പൈസ ഇടിഞ്ഞ് 88.62-ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
യു എസ് –ഇന്ത്യ വ്യാപാര ചര്‍ച്ചകളിലുണ്ടായ പ്രതീക്ഷകളാണ് രൂപയ്ക്ക് ഒരു പരിധിവരെ സ്ഥിരത നൽകിയിരുന്നത്. യു എസ് ഷട്ട്ഡൗൺ പിൻവലിച്ചതോടെ ഡോളർ സൂചികയിലെ നിലനിൽക്കുന്ന കരുത്ത് തുടരുകയാണ്.
ഇപ്പോൾ ഡോളർ ഇൻഡക്സ് 99.50-ന് സമീപം വ്യാപാരം തുടരുകയാണ്. ഷട്ട്ഡൗൺ പ്രതിസന്ധി നീങ്ങിയതോടെ വീണ്ടും കുതിപ്പിനായി വിപണി കാത്തിരിക്കുന്ന സാഹചര്യമാണ്. ഇത് ഇന്ത്യൻ രൂപയിൽ വീണ്ടും മാറ്റം ഉണ്ടാക്കാം.
ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ രൂപ 88.66-ന് വ്യാപാരം ആരംഭിച്ച് 88.69-വരെ താഴ്ന്നു. ബുധനാഴ്ച രൂപ 12 പൈസ ഇടിഞ്ഞ് 88.62-ൽ വ്യാപാരം അവസാനിപ്പിച്ചിരുന്നു.
ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചർ വ്യാപാരത്തിൽ 0.13% താഴ്ന്ന് 62.63 ഡോളർ നിരക്കിലാണ്.
ആഭ്യന്തര ഓഹരി വിപണിയിൽ, സെൻസെക്സ് 205.08 പോയിന്റ് താഴ്ന്ന് 84,261.43-ലും നിഫ്റ്റി 61.15 പോയിന്റ് താഴ്ന്ന് 25,814.65-ലും വ്യാപാരം ആരംഭിച്ചു.
കേന്ദ്ര സർക്കാർ ₹25,060 കോടി രൂപയുടെ എക്സ്പോർട്ട് പ്രൊമോഷൻ മിഷൻ (EPM) അംഗീകരിച്ചു. ഉയർന്ന താരിഫ് പ്രതിസന്ധി നേരിടാൻ കയറ്റുമതിക്കാർക്ക് സഹായകമാവുക എന്നതാണ് ലക്ഷ്യം. ഇത് രൂപയ്ക്ക് പിന്തുണയേകുമോ എന്നതാണ് അടുത്ത കാത്തിരിപ്പ്.









0 comments