കൈപൊള്ളിച്ച് പൊന്ന്; പവന് 81,600

gold ornaments
വെബ് ഡെസ്ക്

Published on Sep 12, 2025, 11:42 AM | 1 min read

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ സാധാരണക്കാരന് കൈപൊള്ളും. ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 560 രൂപ. ഇതോടെ ഒരു പവന് വില റെക്കോർഡ് ഉയരമായ 81,600 ലെത്തി. സെപ്തംബർ പത്തിനാണ് പവന് വില 81,040 ലെത്തിയത്. ഗ്രാമിന് 70 രൂപ വർധിച്ച് 10,200 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്ന് 8375 രൂപയിലേക്ക് എത്തി. വെള്ളിവിലയിലും നേരിയ വർധന രേഖപ്പെടുത്തി.


ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കും രാജ്യാന്തര സംഘർഷങ്ങളുമാണ് സ്വർണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ. ഈ ആഴ്ച മാത്രം സ്വർണവിലയിൽ 1.7 ശതമാനത്തിന്റെ വർധനയുണ്ടായി. യു എസിൽ സ്വർണത്തിന്റെ ഫ്യൂച്ചർ വിലകളും ഉയരുകയാണ്. 0.4 ശതമാനം ഉയർന്ന് സ്വർണവില 3686.50 ഡോളറായി. ഈ വർഷം അവസാനത്തടെ മൂന്ന് തവണ ഫെഡറൽ റിസർവ് പലിശ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറക്കൽ മുന്നിൽ കണ്ട് ആളുകൾ കൂട്ടത്തോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.


സെപ്തംബറിലെ സ്വർണവില


സെപ്തംബർ 1 : 77,640


സെപ്തംബർ 2 : 77,800


സെപ്തംബർ 3: 78,440


സെപ്തംബർ 4: 78,360


സെപ്തംബർ 5: 78,920


സെപ്തംബർ 6: 79,560


സെപ്തംബർ 7: 79,560


സെപ്തംബർ 8: 79,880


സെപ്തംബർ 9: 80,880


സെപ്തംബർ 10: 81,040


സെപ്തംബർ 11: 81,040


സെപ്തംബർ 12: 81,600



deshabhimani section

Related News

View More
0 comments
Sort by

Home