ഐസിഐസിഐ ബാങ്ക് ഭവന വായ്‌പ നിരക്ക് കുറച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 06, 2021, 08:44 AM | 0 min read


തിരുവനന്തപുരം>  പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഐസിഐസിഐ ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ നിലവില്‍ വന്ന ഈ നിരക്ക് 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ബാധകം. 75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനമാണ് നിരക്ക്. 2021 മാര്‍ച്ച് 31 വരെ ഈ പുതുക്കിയ നിരക്ക് ലഭ്യമായിരിക്കും.

ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കും വെബ്സൈറ്റ് വഴിയോ മൊബൈല്‍ പേ വഴിയോ വളരെ ലളിതമായി ഭവന വായ്പകള്‍ക്ക് അപേക്ഷിക്കാം. ഐസിഐസിഐ ബാങ്ക് ശാഖയില്‍ നിന്ന് ഡിജിറ്റല്‍ രീതിയില്‍ അപേക്ഷിക്കാനും തല്‍സമയം വായ്പാ അനുമതി നേടാനും സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് സെക്യേര്‍ഡ് അസറ്റ്സ് വിഭാഗം മേധാവി രവി നാരായണന്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home