ലോക്ക്‌ഡൗണായി ഓൺലൈൻ മാർക്കറ്റും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 25, 2020, 10:56 PM | 0 min read

കോവിഡിന്റെ പശ്ചാത്തലത്തിൽ വ്യാപാരത്തിന്‌ നിയന്ത്രണം വരുത്തിയിരിക്കുകയാണ്‌ ഓൺലൈൻ വ്യാപാരഭീമൻമാർ. അമേരിക്കൻ കമ്പനിയായ ആമസോൺ അത്യാവശ്യവസ്‌തുകൾ ഒഴികെയുള്ളവയുടെ വിൽപ്പന അവസാനിപ്പിച്ചപ്പോൾ ഇന്ത്യൻ കമ്പനിയായ ഫ്ലിപ്‌കാർട്ട്‌ മുഴുവൻ വ്യാപാരവും താൽക്കാലികമായി നിർത്തിവച്ചു.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനൊപ്പം തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിലവിൽ‌ ഏറ്റവും അടിയന്തരമായി ആവശ്യമുള്ള പായ്‌ക്കുചെയ്‌ത ഭക്ഷണം, ആരോഗ്യ–-ശുചിത്വ ഉപകരണങ്ങൾ, മുൻ‌ഗണനാ ഉൽ‌പ്പന്നങ്ങൾ എന്നിവയ്‌ക്ക്‌ മാത്രമായി വ്യാപാരം ചുരുക്കുന്നതായി ആമസോൺ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെയാണ്‌ ഫ്ലിപ്‌കാർട്ട്‌ താൽക്കാലികമായി സേവനം അവസാനിപ്പിച്ചത്‌. ഇവയെക്കൂടാതെ ഗ്രോഫേഴ്‌സ്‌, ബിഗ്‌ബാസ്‌കറ്റ്‌ തുടങ്ങിയ ഓൺലൈൻ സ്ഥാപനങ്ങളും വ്യാപാരത്തിൽ നിയന്ത്രണങ്ങൾ വരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home