സ്വർണവില കൂടി; പവന്‌ 24,200 രൂപ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 17, 2019, 08:03 AM | 0 min read

കൊച്ചി> സംസ്ഥാനത്ത്  സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ് . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമാണ് നിരക്ക്.    

ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. സ്വര്‍ണ്ണത്തിന് ഗ്രാമിന്‍റെ നിരക്ക് 3,030 രൂപയിലെത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില പഴങ്കഥയാകും. 

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1289 ഡോളറാണ് ഇന്നത്തെ നിരക്ക്.



deshabhimani section

Related News

View More
0 comments
Sort by

Home