അട്ടപ്പാടിയില്‍ മൂന്ന് ബാങ്കിംഗ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ച് ഇസാഫ് ബാങ്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 01, 2023, 12:20 PM | 0 min read

പാലക്കാട്> ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അട്ടപ്പാടി മേഖലയിലെ കല്‍ക്കണ്ടി, ആനക്കട്ടി എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറന്നു. ഷോളയൂരില്‍ മള്‍ട്ടി പര്‍പ്പസ് കസ്റ്റമര്‍ സര്‍വീസ് സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു.

ഷോളയൂര്‍ സെന്റര്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എഫ്‌ഐഡിഡി) എ ഗൗതമന്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് എഫ്‌ഐഡിഡി പ്രതിനിധി രഞ്ജിത്ത് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു ജി., ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ശ്രീനാഥ്, ഇസാഫ് കോ-ഓപ്പറേറ്റീവ് സിഇഒ ക്രിസ്തുദാസ് കെ.വി., ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജേഷ് ശ്രീധരന്‍ പിള്ള, സി എസ് സി ഹെഡ് ഓപ്പറേഷന്‍സ് ഗോപകുമാര്‍, സെഡാര്‍ റീട്ടയില്‍ മാനേജിങ് ഡയറക്ടര്‍ അലോക് തോമസ് പോള്‍ എന്നിവര്‍ സംസാരിച്ചു. ഈ ഔട്ട്‌ലെ‌റ്റുകൾ തുറന്നതോടെ അട്ടപ്പാടിയിൽ ഇസാഫ് ബാങ്കിന് ഇപ്പോൾ 4 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളാണ് ഉള്ളത് എന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.

കല്‍ക്കണ്ടിയിലെ ഇസാഫ് ബാങ്ക് ശാഖ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണനും എടിഎം കൗണ്ടര്‍ പഞ്ചായത്ത് അംഗം ജോസും ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍ സുദേവ് കുമാര്‍, ബ്രാഞ്ച് ബാങ്കിങ്ങ് ഹെഡ് രജീഷ് കളപ്പുരയില്‍, ബ്രാഞ്ച് ഇന്‍ചാര്‍ജ് റിനു റോയ് എന്നിവര്‍ സംസാരിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home