കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന് ധനസഹായം : സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2022, 11:56 AM | 0 min read

കൊച്ചി> കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവിതരണത്തിന് ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ഉത്തരവ് സ്റ്റേ ചെയ്തു.  ശമ്പളം നൽകാൻ ബാധ്യതയില്ലെന്നും  വ്യക്തമാക്കി സർക്കാർ നൽകിയ അപ്പീലിലാണ് സ്റ്റേ.

കെഎസ്ആർടിസി ശമ്പളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്നും ഓണത്തിനുമുമ്പ്‌ നടപടി വേണമെന്നും  ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ശമ്പളം മുടങ്ങാതെ നൽകണമെന്ന ജീവനക്കാരുടെ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.ആ ഉത്തരവാണ് സ്റ്റേ ചെയ്തത്.

കെഎസ്ആർടിസി മറ്റ് കോർപറേഷനുകളെപ്പോലെ ഒരു കോർപറേഷൻമാത്രമാണ്‌. അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നാണ് സർക്കാർ വാദിച്ചു. റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻസ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നൽകാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home