മെറിക്രീം ബ്രാന്‍ഡ് അംബാസഡര്‍മാരായി ഫഹദും നസ്രിയയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 12, 2022, 05:42 PM | 0 min read

കൊച്ചി>കേരളത്തിൽ നിന്നുള്ള ഐസ്‌‌ക്രീം ബ്രാൻഡായ മെറിക്രീമിന്റെ ബ്രാൻഡ് അംബാസഡർമാരായി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും നിയമിതരായി. മെറിക്രീം ഡയറക്‌ടർമാരായ സ്റ്റീഫൻ എം ഡി, ബിനോയ് ജോസഫ്, നിജിൻ തോമസ്, എം ഇ വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ ഇതിനായി കരാർ ഒപ്പുവെച്ചു.

ഐസ്‌ക്രീമിലെ പുതിയ രുചികളുമായി ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാൻഡാകാനുള്ള തയ്യാറെടുപ്പിലാണ് മെറിക്രീം. ആലുവയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫാക്‌ട‌‌‌‌‌റി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിപ്പിങ് ക്രീം പ്ലാൻറാണെന്ന് കമ്പനി അവകാശപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home