യിപ്പീ നൂഡിൽസിന് നീരജ് മാധവിന്റെ റാപ്പ്

മുംബെെ: ഐടിസിയുടെ യിപ്പീ നൂഡില്‍സ് നടന്‍ നീരജ് മാധവ് രചിച്ച് ആലപിച്ച "പൊട്ടട്ടെ പടക്കം' എന്ന റാപ് ഗാനം പുറത്തിറക്കി. റാപ് സംഗീതം കേരളത്തില്‍ ജനപ്രിയമായി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ സ്‌നാകിങ് സംസ്‌കാരം അവതരിപ്പിക്കുന്ന, ആഹ്ലാദവും ഊര്‍ജവും ആവേശവും പകരുന്ന പാട്ട് കുടുംബങ്ങളിലേക്ക് എത്തിക്കുന്നതെന്ന് ഐടിസി സ്‌നാക്‌സ്, ഫുഡ്‌സ് ആന്‍ഡ് ബെവറെജസ് ചീഫ് എക്‌സിക്യൂട്ടീവ് അലി ഹാരിസ് ഷേരെ പറഞ്ഞു. യുട്യൂബ്, സ്‌പോടിഫൈ, ആപ്പിൾ മ്യൂസിക്, ഇന്‍സ്റ്റഗ്രാം ഓഡിയോ, ഗാന എന്നീ ഓഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ പാട്ട് ലഭ്യമാകും.









0 comments