യുഡിഎഫ് പാലക്കാട് നഗരസഭ കൺവെൻഷന് ആളില്ല; കസേര നിറഞ്ഞിട്ട് ഉദ്ഘാടനത്തിന് വരാമെന്ന് വി ഡി സതീശൻ

പാലക്കാട്: യുഡിഎഫ് പാലക്കാട് നഗരസഭ കൺവെൻഷന് ആളില്ലാത്തതിനെ ചൊല്ലി പുതിയ വിവാദം. പങ്കെടുക്കാൻ ആൾ കുറവായതിനാൽ വി ഡി സതീശൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നതാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ പത്തിന് പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടി ഇരുന്നത്. എന്നാൽ ആളില്ലാത്തതിനെ തുടർന്ന് വി ഡി സതീശൻ വേദിയിലെത്തിയില്ല. ആദ്യം കസേര നിറയട്ടെ, എന്നിട്ട് മാത്രേ ഉദ്ഘാടനത്തിന് താൻ എത്തുള്ളുവെന്ന് സതീശൻ പ്രാദേശിക നേതൃത്വത്തേ അറിയിച്ചു.
തുടർന്ന് പ്രസ് ക്ലബ്ബിൽ നേരത്തെ നിശ്ചയിച്ച മീറ്റ് ദി പ്രസ് കഴിഞ്ഞ് മാത്രം എത്തിയാൽ മതിയെന്ന് ജില്ലാ നേതൃത്വം സതീശന് മറുപടി നൽകുകയായിരുന്നു.
അവസാന സമയത്തെ സമയം മാറ്റം രണ്ടിടത്തും എത്തേണ്ട മാധ്യമപ്രവർത്തകരും പ്രതിസന്ധിയിലായി.

കൺവെൻഷൻ സ്ഥലത്ത് നിന്ന് ക്ലബ്ബിലേക്ക് ഓടുന്ന മാധ്യമ പ്രവർത്തകർ
പത്തിന് തുടങ്ങേണ്ട പരിപാടിക്ക് എത്തിയ മാധ്യമ പ്രവർത്തകർ രണ്ട് തവണ പ്രസ് ക്ലബ്ബിൽ പോയി തിരിച്ചെത്തിയിട്ടും പ്രതിപക്ഷ നേതാവ് എത്തിയില്ലെന്നാണ് ആരോപണം. തങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് മാധ്യമപ്രവർത്തകർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.








0 comments