ഇത്തവണ പൊടി പാറും; വടചെന്നൈ യൂണിവേഴ്‌സ്; വെട്രിമാരൻ-ചിമ്പു കൂട്ടുകെട്ട്; അരസൻ ടീമിലേക്ക് വിജയ് സേതുപതിയും

വൻ ബജറ്റിൽ ഒരുങ്ങുന്ന വെട്രിമാരൻ-ചിമ്പു ചിത്രമായ അരസൻ ടീമിലേക്ക് വിജയ് സേതുപതിയും. അണിയറ പ്രവർത്തകർ തന്നെയാണ് വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. കൈയ്യിൽ ഒരു വടിവാളും പിടിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്ന സിമ്പുവിന്റെ ഒരു പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. വിടുതലൈയ്ക്ക് ശേഷമുള്ള വെട്രിമാരൻ-വിജയ് സേതുപതി കൂട്ടുകെട്ടാണ് അരസൻ എന്നതും പ്രതീക്ഷകൂട്ടുന്നു.
വടചെന്നൈ യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന് ഈ ചിത്രം എന്ന് നേരത്തെ സംവിധായകൻ സൂചന നൽകിയിരുന്നു. മുൻപ് ഇറങ്ങിയ ടീസറിലെ വിഷ്വലുകളും ഫോണ്ടും കാണുമ്പോൾ ഈ സിമ്പു സിനിമ വടചെന്നൈ യൂണിവേഴ്‌സ് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
മുൻ ചിത്രമായ വിടുതലൈ പോലെ രണ്ടുഭാഗമാകാമെന്ന സൂചനയും വെട്രിമാരൻ നൽകിയിട്ടുണ്ട്. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംവിധായകൻ ഇൗ വാദം തള്ളിക്കളഞ്ഞെങ്കിലും അതേ യൂണിവേഴ്സിൽ തന്നെയാണ് ചിത്രമുള്ളതെന്ന് വ്യക്തമാക്കുകയായിരുന്നു.
'സിമ്പു പടത്തിന്റെ 1.15മണിക്കൂറുള്ള ഭാഗങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. അഞ്ച് എപ്പിസോഡുകൾ ഉള്ള സിനിമയാണത് അതിൽ ഒരെണ്ണം പോലും പൂർത്തിയായിട്ടില്ല. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല'– വെട്രിമാരൻ മുൻപ് അഭിമുഖത്തിൽ പറഞ്ഞു.
2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ തന്നെയായിരുന്നു.









0 comments