തിരിച്ചടി തുടർക്കഥ: യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിൽ ഇടപെടാതെ ഹൈക്കോടതി

പത്രിക തള്ളിയതിനെത്തുടർന്ന് എറണാകുളം ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി എൽസി ജോർജിന്റെ ഫ്ലക്‌സ് ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവച്ചപ്പോൾ
കൊച്ചി: എറണാകുളം ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമതിച്ച് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തിൽ ഇടപെടാൻ ആകില്ലെന്നും എൽസി ജോർജിന് വേണമെങ്കിൽ തെഞ്ഞെടുപ്പ് കമീഷന് ഹർജി നൽകാമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് കേസ് പരിഗണിച്ചത്.
ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ നിലവിലെ വൈസ് പ്രസിഡന്റുകൂടിയായ അഡ്വ. എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനിലേക്ക് കോൺഗ്രസ് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകലും സൂക്ഷ്‌മപരിശോധനയിൽ തള്ളിയിരുന്നു. മൂന്നിടത്തും യുഡിഎഫിന് ഡമ്മി സ്ഥാനാർഥികളില്ലാത്തത് ഇരട്ട പ്രഹരമായി. ഇതോടെയാണ് എൽസി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പത്രിക തള്ളിയതോടെ എൽസി ജോർജിന്റെ പ്രചാരണ ബോർഡുകൾ ഞായറാഴ്‌ച അഴിച്ചുമാറ്റിയിരുന്നു. എന്നാൽ, വരണാധികാരിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമാണ് എൽസി ജോർജിന്റെ പത്രിക തള്ളാൻ ഇടയാക്കിയതെന്ന മുടന്തൻന്യായമാണ് ഷിയാസ് ഉയർത്തുന്നത്. സതീശന്റെ മണ്ഡലമായ പറവൂരിൽ പലയിടത്തും ബിജെപിയും ജമാഅത്തെ ഇസ്ലാമിയുമായി സീറ്റ് പങ്കിടുന്നതിൽ കോൺഗ്രസ് ജില്ലാനേതൃത്വം കാണിച്ച ജാഗ്രതപോലും സ്വന്തം സ്ഥാനാർഥികളുടെ കാര്യത്തിൽ കാണിച്ചില്ലെന്നും വിമർശമുയരുന്നു.









0 comments