കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജപിയില്‍

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ എം എ ബിജു ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലും യുഡിഎഫിലും തുടരുന്ന അനൈക്യത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ടുകള്‍ വേണ്ടവിധം ചെലവഴിക്കാൻ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചിട്ടില്ല. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തെ ഉയര്‍ച്ചയിലേക്ക് നയിക്കാനും കോണ്‍ഗ്രസിനാവില്ല.
ക്രിയാത്‍മക പ്രതിപക്ഷമാകാനും കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയുന്നില്ല. തനിക്ക് വ്യക്തിപരമായ പ്രശ്‍നങ്ങളുണ്ടായപ്പോഴും പാര്‍ടിയോ മുന്നണിയോ പിന്തുണച്ചില്ലെന്നും ബിജു പറഞ്ഞു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൽനിന്ന് രാജിവെച്ച് എം എ ബിജു ബിജെപിയിൽ ചേർന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വേളിയിൽ നേരത്തെ കോഴഞ്ചേരിയിലെ കോൺഗ്രസ് നേതാവും കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി സുജാത ബിജെപിയിൽ ചേർന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വാർഡംഗത്വവും രാജിവച്ചാണ് പാർടിവിട്ടത്.പത്തുവർഷമായി പഞ്ചായത്തംഗമായ സുജാത രണ്ടരവർഷമായി പ്രസിഡന്റായിരുന്നു.









0 comments