2569 ജൂനിയർ എൻജിനിയർ: അപേക്ഷ 30 വരെ

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എൻജിനിയർ (ജെഇ) ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2569 ഒഴിവുകളിലേക്കാണ് നിയമനം. ജൂനിയർ എൻജിനിയർ (ജെഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തസ്തികകളിലാണ് അവസരം. കേരളത്തിൽ 62 ഒഴിവുണ്ട്. യോഗ്യത: ബന്ധപ്പെട്ട എൻജിനിയറിങ് വിഷയങ്ങളിൽ ബിരുദം (ബിഇ/ബിടെക്) അല്ലെങ്കിൽ ഡിപ്ലോമ. കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫിസിക്സും കെമിസ്ട്രിയും ഒരു വിഷയമായി എടുത്തുള്ള ബിരുദം (ബിഎസ്‌സി) ഉള്ളവർക്കും അപേക്ഷിക്കാം.വിശദ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്. ഒന്നാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-I) , രണ്ടാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-II), ഡോക്യുമെന്റ് വെരിഫിക്കേഷൻ (DV) , മെഡിക്കൽ പരീക്ഷ (ME) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായപരിധി: 2026 ജനുവരി 01- പ്രകാരം 18 – 33 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫീസ്: 500 രൂപ. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, വനിതകൾ, ന്യൂനപക്ഷ വിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (വാർഷിക വരുമാനം 50,000- രൂപയിൽ താഴെയുള്ളവർ)ക്ക് 250 രൂപ. ഒന്നും രണ്ടും ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഒരു ആർആർബിയിലേക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ, ഒന്നിലധികം ആർആർബികളിലേക്കുള്ള അപേക്ഷ നിരസിക്കപ്പെടുംഅപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30. വെബ്സൈറ്റ്:www.rrbapply.gov.in. തിരുവനന്തപുരം ആർആർബി വെബ്സെെറ്റ്: https:/www.rrbthiruvananthapuram.gov.in.









0 comments