പിഎസ്‍സി: പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം : പബ്ലിക് സർവീസ് കമീഷൻ ബുധനാഴ്ച നടത്തുന്ന പരീക്ഷകളുടെ കേന്ദ്രത്തിൽ മാറ്റം. കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) അനലിസ്റ്റ് (കാറ്റഗറി നമ്പർ 244/2024) തസ്തികയിലേക്ക് നവംബർ 26 ന് രാവിലെ 7 മുതൽ 8.50 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിലെ കോൺവെന്റ് സ്ക്വയർ ജംഗ്ഷന് സമീപം, ലിയോ 13 ഹയർ സെക്കൻഡറി സ്കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1014028 മുതൽ 1014232 വരെയുള്ളവർ ആലപ്പുഴ, ഡിസ്ട്രിക്ട് കളക്ടറേറ്റിന് സമീപം ലജനാത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
തൃശൂർ, കോഴിക്കോട് ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പ്/കാസറഗോഡ് ജില്ലയിൽ ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ) (കാറ്റഗറി നമ്പർ 029/2025, 155/2025) തസ്തികകളിലേക്ക് നവംബർ 27 ന് രാവിലെ 7 മുതൽ 8.50 വരെ നടത്തുന്ന പൊതു ഒഎംആർ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിലെ കോൺവെന്റ് സ്ക്വയർ ജംഗ്ഷന് സമീപം, ലിയോ 13 ഹയർ സെക്കൻഡറി സ്കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1003298 മുതൽ 1003520 വരെയുള്ളവർ ആലപ്പുഴ, ഡിസ്ട്രിക്ട് കളക്ടറേറ്റിന് സമീപം ലജനാത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
പ്രമാണപരിശോധന
സർവകലാശാലകളിൽ സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ 190/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 28 രാവിലെ 10.30 മുതൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഹാജരാകേണ്ടവർക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി ആർ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).









0 comments