'വിലായത്ത് ബുദ്ധ'യിലെ 'ഡബിള്‍ ട്രെബിള്‍' പ്രൊമോ സോങ് പുറത്ത്

കൊച്ചി: 'വിലായത്ത് ബുദ്ധ'യിലെ പ്രൊമോ ഗാനം പുറത്ത്. ജേക്സ് ബിജോയ്, അഖിൽ ചന്ദ്, റിമി ടോമി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. 'ഡബിൾ ട്രബിൾ' എന്നാരംഭിക്കുന്ന ഗാനം ഡാൻസ് നമ്പറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 'എന്‍ജോയ് എന്‍ജാമിയുടെ അണിയറ പ്രവർത്തകരാണ് ഈ പ്രൊമോ ഗാനത്തിന് പിന്നിൽ ഒന്നിച്ചിരിക്കുന്നത്.
പൃഥ്വിരാജും ഷമ്മി തിലകനും മത്സരിച്ചഭിനയിച്ചിരിക്കുന്ന 'വിലായത്ത് ബുദ്ധ' തിയേറ്ററുകളിൽ മികച്ച ജനപിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.








0 comments