print edition പുതിയ തീരം

മനു വിശ്വനാഥ്
Published on Dec 04, 2025, 03:00 AM | 1 min read
താനൂർ
‘‘മീൻപിടിത്തം കഴിഞ്ഞ് തിരികെയെത്തി വള്ളം കരയ്ക്കടുപ്പിച്ചാലും ആശ്വസിക്കാനാകുമായിരുന്നില്ല. അടുത്തദിവസം ജോലിക്ക് പോകാൻ എത്തുമ്പോൾ തകർന്നുകിടക്കുന്ന വള്ളങ്ങൾ കണ്ട് ചങ്ക് കലങ്ങിനിന്നവരാണ് ഞങ്ങളിൽ പലരും’’– പോയനാളുകളിലെ ജീവിതദുരിതങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളിയായ തങ്ങൾ കുഞ്ഞാലിക്കാനത്ത് മുഹമ്മദ് ബാവയുടെ മുഖത്ത് ഒരുവേള മിന്നിമാഞ്ഞു. താനൂർ ഹാർബർ വന്നതോടെ ദുരവസ്ഥ മാറിയെന്ന് പറയുന്പോ അതേ മുഖത്ത് സന്തോഷം നിറയുന്നു.
മഞ്ചേശ്വരം, കൊയിലാണ്ടി, താനൂർ, വെളളയിൽ മത്സ്യബന്ധന തുറമുഖങ്ങൾ നാടിന് സമർപ്പിച്ചു. പരപ്പനങ്ങാടി, ചെത്തി, അർത്തുങ്കൽ, പൊഴിയൂർ തുറമുഖങ്ങളുടെ നിർമാണവും മുതലപ്പൊഴിയിലെയും കാസർകോട്ടെയും വിപുലീകരണവും പുരോഗമിക്കുന്നു
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2020 ഫെബ്രുവരിയിലാണ് ഹാർബർ നാടിന് സമർപ്പിച്ചത്. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് താനൂരിൽ ഫിഷിങ് ഹാർബർ എന്ന സ്വപ്നത്തിന് ചിറകുമുളച്ചത്. എന്നാൽ, പിന്നീടുവന്ന യുഡിഎഫ് സർക്കാർ തൊഴിലാളികൾക്ക് ഗുണകരമായ വിധത്തിലായിരുന്നില്ല പ്രവൃത്തിയുമായി മുന്നോട്ടുപോയത്. നിർമാണം പൂർത്തിയാക്കാനും തയ്യാറായില്ല. തുടർന്നുവന്ന എൽഡിഎഫ് സർക്കാർ തൊഴിലാളികളുടെ നിർദേശപ്രകാരം അലൈൻമെന്റ് മാറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്. വി അബ്ദുറഹിമാൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഇത്. മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയതെന്ന് ഹാർബർ മാനേജ്മെന്റ് കമ്മിറ്റി അംഗം എം അനിൽകുമാർ പറഞ്ഞു.









0 comments