ad
Deshabhimani

പിഎംശ്രീ: മുഖ്യമന്ത്രി മറുപടി പറയണം– കെ രാജൻ

k rajan
വെബ് ഡെസ്ക്

Published on Sep 06, 2026, 07:13 PM | 1 min read

തൃശൂർ: പിഎംശ്രീ പദ്ധതി വാശിയോടെ നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിലെ സമ്മർദം എന്താണെന്ന് വ്യക്തമാക്കണമെന്ന് കെ രാജൻ എംഎൽഎ. ഇത് രാഷ്ട്രീയ സമ്മർദമാണോ അതോ കേന്ദ്ര സർക്കാരിനോടുള്ള വിധേയത്വമാണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. പൊതുവികാരം മറികടന്ന് പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നത്‌. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരും. കേരളത്തിന്റെ മതനിരപേക്ഷ മനസ്സുകൾ ഒന്നിച്ച് പദ്ധതി നടപ്പാക്കരുതെന്ന്‌ പറയുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


പിഎംശ്രീ നടപ്പാക്കിയില്ലെങ്കിൽ എസ്എസ്‌കെ ഫണ്ട് തരില്ലെന്ന് കേന്ദ്ര മന്ത്രിമാർ കേരളത്തിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടോയെന്ന്‌ വ്യക്തമാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം പിൻവലിക്കുന്നതിന് തടസ്സമില്ലെന്ന് രേഖാമൂലം മറുപടി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home