ad
Deshabhimani

വീട്ടുജോലി നിയമങ്ങൾ കർശനമാക്കി യുഎഇ

domestic workers
വെബ് ഡെസ്ക്

Published on Sep 06, 2026, 07:56 PM | 1 min read

ദുബായ്: യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നവർക്കും റിക്രൂട്ടിങ് ഏജൻസികൾക്കുമുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി. ഇത് സംബന്ധിച്ച് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിച്ചു. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ഹോം നഴ്സുമാർ തുടങ്ങി 19 തൊഴിൽ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ വ്യവസ്ഥകൾ. ഈ നിയമത്തിൽ വീഴ്ച വരുത്തിയാൽ ഒരു കോടി ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കും. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും തൊഴിലുടമകളുടെ ബാധ്യതകളും നിയമത്തിൽ കൃത്യമായി നിർവചിക്കുന്നുണ്ട്. തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ മാനവശേഷി മന്ത്രാലയത്തിന്റെ അനുരഞ്ജന സംവിധാനവും കോടതികളും ഒരുക്കിയിട്ടുണ്ട്.


തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ


  • തൊഴിലാളികൾക്ക് ആഴ്ചയിൽ ശമ്പളത്തോടുകൂടിയ അവധി.

  • പ്രതിദിനം കുറഞ്ഞത് 12 മണിക്കൂർ വിശ്രമം (ഇതിൽ 8 മണിക്കൂർ തുടർച്ചയായിരിക്കണം) ഉറപ്പാക്കണം.

  • 30 ദിവസത്തെ വാർഷിക അവധി നൽകണം.

  • രണ്ടുവർഷത്തിലൊരിക്കൽ നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് തൊഴിലുടമ നൽകണം.

  • കൃത്യസമയത്ത് ശമ്പളം നൽകണം

  • മികച്ച താമസം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങൾ എന്നിവ നിർബന്ധമായും തൊഴിലാളികൾക്ക് ലഭ്യമാക്കണം.

  • തൊഴിലാളികളുടെ പാസ്‌പോർട്ടോ തിരിച്ചറിയൽ രേഖകളോ പിടിച്ചുവെക്കാനോ, സമ്മതമില്ലാതെ മറ്റ് ജോലികൾ ചെയ്യിക്കാനോ പാടില്ല.

  • തൊഴിലാളികളിൽ നിന്ന് യാതൊരുവിധ കമീഷനോ ഫീസോ ഈടാക്കാൻ പാടില്ല.

  • ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് നടത്തിയാൽ വലിയ തുക പിഴയും തടവും ലഭിക്കും.

  • വിവിധ നിയമലംഘനങ്ങൾക്ക് തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ തുക വർദ്ധിക്കും.

  • ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ ഇരട്ടിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home