ad
Deshabhimani

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വീണ് സ്ത്രീക്ക് പരിക്ക്

Kozhikode Accident

ബസിൽ നിന്ന് തെറിച്ചു വീണ് പരിക്കേറ്റ ലീല

വെബ് ഡെസ്ക്

Published on Sep 06, 2026, 07:20 PM | 1 min read

കോഴിക്കോട് : ചേമഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചു വീണ് സ്ത്രീക്ക് പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശി ലീലക്കാണ് കാലിന് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 3.30ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പരിക്കേറ്റ ലീല. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറായപ്പോൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് വാതിലിനടുത്തേക്ക് വന്നു നിൽക്കുന്നതിനിടെ കാൽ വഴുതി വീഴുകകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home