ad
Deshabhimani

കൊച്ചി പഴയ കൊച്ചിയല്ല; വളർച്ചയുടെ ട്രാക്കിൽ തിരിച്ചെത്തി

Local Body Election 2025 Kochi Corporation

ഫോർട്ട് കൊച്ചി തുരുത്തിയിലെ ഭവനരഹിതർക്കായി നിർമിച്ച ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിനുമുന്നിൽ കൊഞ്ചേരി നഗർ നിവാസികൾ

avatar
ജെയ്‌സൻ ഫ്രാൻസിസ്‌

Published on Dec 06, 2025, 02:47 AM | 1 min read


കൊച്ചി

മഴയൊന്ന്‌ ചാറിയാൽ മുങ്ങുന്ന നഗരം... അതായിരുന്നു പഴയ കൊച്ചി. കോർപറേഷൻ പിരിച്ചുവിട്ടുകൂടെയെന്ന്‌ ഹൈക്കോടതി ചോദിച്ചു. പൊറുതിമുട്ടിയ ജഡ്‌ജി ഓടയിൽനിന്ന്‌ ചെളിനീക്കുന്നതും തകർന്ന റോഡിലെ കുഴി ചലച്ചിത്രതാരം അടച്ചതുമെല്ലാം നഗരം കണ്ടു. അഴിമതിയും കെടുകാര്യസ്ഥതയും തമ്മിലടിയുമായിരുന്നു യുഡിഎഫ്‌ ഭരണസമിതിയുടെ മുഖമുദ്ര. മേയർസ്ഥാനത്തിനായുള്ള അടിയും സ്ഥിരംസമിതി അധ്യക്ഷരുടെ രാജിനാടകവും. അവിടെനിന്നാണ്‌ രാജ്യം ശ്രദ്ധിച്ച വികസനനേട്ടങ്ങളുടെ അഭിമാനത്തിളക്കം എൽഡിഎഫ്‌ ഭരണം നഗരത്തിന്‌ സമ്മാനിച്ചത്‌.


‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന സിനിമാ ഡയലോഗ്‌ അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കിയ അഞ്ചുവർഷമാണ്‌ കോർപറേഷനിൽ കടന്നുപോയത്‌. പത്തുവർഷത്തെ യുഡിഎഫ്‌ ഭരണം അവസാനിപ്പിച്ച്‌ അധികാരത്തിലേറിയ എം അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ ഭരണസമിതി മെട്രോനഗരത്തെ വളർച്ചയുടെ ട്രാക്കിൽ തിരിച്ചെത്തിച്ചു. മാലിന്യമല നീക്കി ബ്രഹ്മപുരത്തെ പൂങ്കാവനമാക്കി, പാവപ്പെട്ടവർക്ക്‌ സുരക്ഷിതവാസം ഉറപ്പാക്കിയ തുരുത്തി ഇരട്ടഭവന സമുച്ചയം, കുറഞ്ഞചെലവിൽ മികച്ച ഭക്ഷണത്തിന്‌ സമൃദ്ധി ജനകീയ ഹോട്ടൽ, വനിതകൾക്ക്‌ കുറഞ്ഞചെലവിൽ താമസിക്കാൻ ഷീ ലോഡ്‌ജ്‌, എറണാകുളം മാർക്കറ്റ്‌ സമുച്ചയം, പുതിയ ആസ്ഥാനമന്ദിരം... നേട്ടങ്ങൾ നിരവധി.


എൽഡിഎഫ്‌ സീറ്റ്‌ വിഭജനം ഉൾപ്പെടെ സുഗമമായി നടത്തി. പരിചയസന്പന്നതയും യുവത്വവും സമന്വയിക്കുന്ന മികവുറ്റ സ്ഥാനാർഥികളെ അണിനിരത്തി. യുഡിഎഫ്‌, ബിജെപി ക്യാന്പുകളിൽ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾത്തന്നെ അടിപൊട്ടി. യുഡിഎഫിന്റെ രണ്ട്‌ സിറ്റിങ്‌ ക‍ൗൺസിലർമാർ ബിജെപി സ്ഥാനാർഥികളായി. രണ്ട്‌ സിറ്റിങ്‌ ക‍ൗൺസിലർമാർ വിമതരും. മുൻ ഡെപ്യൂട്ടിമേയർ, നിയോജക മണ്ഡലം ചെയർമാൻ ഉൾപ്പെടെയുള്ളവരും നേതൃത്വത്തിനെതിരെ കലഹിച്ച്‌ വിമതരായി.


ബിജെപിയിൽ മുൻ സംസ്ഥാന വൈസ്‌ പ്രസിഡന്റും 32 വർഷം ക‍ൗൺസിലറുമായ ശ്യാമള എസ്‌ പ്രഭു സീറ്റ്‌ നിഷേധിക്കപ്പെട്ടതോടെ വിമതയായി. സീറ്റുവിഭജനത്തിൽ ബിഡിജെഎസ്‌ അതൃപ്‌തരാണ്‌. അഞ്ചിടങ്ങളിൽ എൻഡിഎ സ്ഥാനാർഥിയെ നിർത്തിയിട്ടുമില്ല.


കക്ഷിനില

ആകെ: 74

•എൽഡിഎഫ്‌: 34 •യുഡിഎഫ്‌: 31

•ബിജെപി: 5 •സ്വതന്ത്രർ: 4




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home