റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ; പാളം തെറ്റിക്കാൻ ശ്രമമെന്ന് സംശയം, ബിഹാർ സ്വദേശി അറസ്റ്റില്‍

പാലക്കാട് : പാലക്കാട് ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. ഒറ്റപ്പാലം - ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്നിടങ്ങളിലാണ് കോൺക്രീറ്റ് സ്ലാബും , റെയിൽ കഷ്ണവും, ഒരു ചാക്കിൽ കട്ടപിടിച്ച സിമന്റും കണ്ടെത്തിയത്.
പാളം തെറ്റിക്കാൻ ശ്രമം നടത്തിയതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബിഹാർ സ്വദേശിയായ ഷുക് ലാൽ മറിയയാണ് പിടിയിലായി. സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. ആർപിഎഫ് സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.







0 comments